'AUSINDEX': India, Australia Participate In 4th Edition Of Biennial Maritime Series

  • 🎬 Video
  • ℹ️ Published 4 months ago
preview_player
UCY18ujuIEIqOBywA0RfbINQ

പസഫിക്കില്‍ ഇന്ത്യഓസ്‌ട്രേലിയ നാവിക സേനകളുടെ പരിശീലനം. ക്വാഡ് സഖ്യത്തിലെ പങ്കാളിയായ ഓസ്‌ട്രേലിയയുമായി സഹകരിച്ചാണ് ഇരു നാവികസേനകളും പരിശീലനം ആരംഭിച്ചത്. ഓസ്ഇന്‍ഡക്സ് എന്ന പേരിലാണ് യുദ്ധസമാന സാഹചര്യങ്ങളെ നേരിടുന്നതിനുള്ളപരിശീലനം നടക്കുന്നത്. അത്യാധുനികമായ തോക്കുകള്‍, കപ്പലില്‍ നിന്നും ഉപയോഗിക്കുന്ന വിമാനവേധ തോക്കുകളും മിസൈലുകളും ,സമുദ്രത്തില്‍ കപ്പലുകളെ വളഞ്ഞുപിടിക്കുന്ന രീതി, യുദ്ധവിമാനങ്ങളുടേയും ഹെലികോ്ര്രപറുകളുടേയും കടലിലെ സേവനം എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ മഹാസമുദ്രവും പസഫിക് മഹാസമുദ്രവും ചേര്‍ന്നുള്ള സമുദ്രമേഖലകളിലെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പരിശീലനമാണ് നടക്കുന്നത്.സമുദ്രപാത സുരക്ഷിതമാക്കുന്നതില്‍ ഇന്ത്യ എടുക്കുന്ന മുന്‍ഗണനയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് ഓസ്‌ട്രേലിയന്‍ നാവികസേനാ മേധാവി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയന്‍ നാവിക മേധാവി സ്റ്റീഫന്‍ വാള്‍ സ്വന്തം ട്വിറ്ററിലൂടെയാണ് പരിശീലന ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
യുദ്ധസമയത്ത് ഇന്ത്യയുടെയും സുഹൃദ് രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിനുറപ്പുവരുത്തുകയും തദ്വാര അവശ്യവസ്തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ഇന്ത്യന്‍ നാവികസേനയുടെ കര്‍ത്തവ്യങ്ങളാണ്. സമാധാനകാലങ്ങളില്‍ ഇന്ത്യന്‍ നാവികസേനാകപ്പലുകള്‍ സൗഹൃദസന്ദര്‍ശനങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലേക്കു പോകാറുണ്ട്. ഈവിധ സന്ദര്‍ശനങ്ങള്‍ നാവികസേനയുടെ അനുഭവപരിജ്ഞാനത്തിനൊപ്പം സുഹൃദ്രാജ്യങ്ങളും ആയുള്ള മൈത്രീബന്ധവും അന്താരാഷ്ട്ര സന്മനോഭാവവും ദൃഢമാക്കുന്നു. ലോകത്തെ ഏതൊരു നാവികസേനയോടും കിടപിടിക്കുന്ന ആധുനികവും മികവുറ്റതുമായ പടക്കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയ്ക്കുണ്ട്. പടക്കപ്പലുകളുടെ പേര് ഐ.എന്‍.എസ്. എന്ന പേരിലാണ് ആരംഭിക്കുന്നത്. ഉദാ. ഐ.എന്‍.എസ്. ഡല്‍ഹി, ഐ.എന്‍.എസ്. രജപുത്ര. റഷ്യ, യു.എസ്., ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് പടക്കപ്പലുകള്‍ നിര്‍മിക്കുന്ന പദ്ധതികള്‍ രാജ്യത്തിനുണ്ട്. ആദ്യകാലങ്ങളില്‍ റഷ്യന്‍നിര്‍മിത കപ്പലുകളും അല്ലെങ്കില്‍ റഷ്യയില്‍നിന്നും വാടകയ്‌ക്കെടുക്കുന്ന കപ്പലുകളും ആയിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്.
#ausindex #defencenews #keralakaumudinews